Thu, 3 July 2025
ad

ADVERTISEMENT

Filter By Tag : St Alphonsa Mission

Europe

ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ തോ​മാ​ശ്ലീ​​ഹാ​യു​ടെ​യും അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ

ലെ​സ്റ്റ​ർ: മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കും.

മ​ദ​ർ ഓ​ഫ് ഗോ​ഡ് പ​ള്ളി​വി​കാ​രി​യും സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​ഹാ​ൻ​സ് പു​തി​യ​കു​ള​ങ്ങ​ര കൊ​ടി​മ​രം വെ​ഞ്ച​രി​ച്ചു കോ​ടി​യേ​റ്റും ദി​വ്യ​ബ​ലിയും അ​ർ​പ്പി​ക്കും.

വെള്ളിയാഴ്ച വൈ​കു​ന്നേ​രം 5.30ന് ​കു​ർ​ബാ​ന​യും ശേ​ഷം വാ​ഹ​ന​ങ്ങ​ളു​ടെ വെ​ഞ്ചി​രി​പ്പും ന​ട​ക്കും. ശനിയാഴ്ച ​രാ​വി​ലെ 11.30ന് ​കു​ർ​ബാ​ന​യും ഒന്നിന് സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും.

തു​ട​ർ​ന്ന് ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും. ഞായറാഴ്ച ​വൈ​കു​ന്നേ​രം മൂന്നിന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണ​വും തു​ട​ർ​ന്ന് ഉ​ത്പന്ന​ലേ​ല​വും ന​ട​ക്കും. തിങ്കളാഴ്ച ​ലെ​സ്റ്റ​ർ ഇ​ട​വ​ക തി​രു​ന്നാ​ളി​ന് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​വും ന​ട​ക്കും.

പ​ള്ളി​ൽ ന​ട​ക്കു​ന്ന ഇ​ട​വ​ക തി​രു​നാ​ളി​ന്‍റെ തി​രു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും പ​ള്ളി വി​കാ​രി​യും ഇ​ട​വ​ക​സ​മൂ​ഹ പ്ര​തി​നി​ധി​ക​ളും ഇ​ട​വ​ക സ​മൂ​ഹ​വും ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

Up